റിലയൻസ് ജിയോ ഒരു ലക്ഷം കോടി രൂപ മുതൽമുടക്കുന്നു

Posted on: November 3, 2016

telecom-base-stations-big

മുംബൈ : റിലയൻസ് ജിയോ ഇൻഫോകോം ടെലികോം അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപ കൂടി മുതൽമുടക്കുന്നു. 4ജി എൽടിഇ സേവനങ്ങൾ വ്യാപിപ്പിക്കാൻ മൂന്ന് മാസത്തിനുള്ളിൽ 50,000 ബേസ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കാനാണ് റിലയൻസ് ജിയോ ഒരുങ്ങുന്നത്. നേരത്തെ 1.6 ലക്ഷം കോടി രൂപ മുതൽമുടക്കി 2.82 ലക്ഷം ബേസ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ റിലയൻസ് ജിയോ 10 കോടി വരിക്കാരെ നേടിയിരുന്നു. സെപ്റ്റംബർ 5 മുതൽ ഡിസംബർ 30 വരെ സൗജന്യ 4ജി കണക്ഷനാണ് ജിയോ ഓഫർ ചെയ്യുന്നത്. ഡിസംബറിന് ശേഷം റോമിംഗ് ഉൾപ്പടെ സൗജന്യ വോയ്‌സ് കോളുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.