നാഷണൽ സ്‌പോട്ട് എക്‌സ്‌ചേഞ്ച് കൂടുതൽ തട്ടിപ്പുകൾ പുറത്ത്

Posted on: August 24, 2013

അവധിവ്യാപാര രംഗത്തു പ്രവർത്തിക്കുന്ന നാഷണൽ സ്‌പോട്ട് എക്‌സ്‌ചേഞ്ചിൽ ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിൽ കൂടുതൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി. ഉത്പന്നങ്ങൾ സ്റ്റോക്കില്ലാതെയും വേണ്ടത്ര അളവ് വെയർഹൗസിൽ സൂക്ഷിക്കാതെയുമാണ് ഇടപാടുകൾ നടത്തിയിരുന്നതെന്ന് ആദായനികുതിവകുപ്പിന്റെ പരിശോധനയിൽ വ്യക്തമായി. അന്വേഷണത്തിന്റെ ഭാഗമായി എൻഎസ്ഇഎല്ലിന്റെയും പ്രമോട്ടർമാരായ ഫിനാൻഷ്യൽ ടെക്‌നോളജീസിന്റെയോ ഉന്നതരെ ആദായനികുതി വകുപ്പ് വൈകാതെ ചോദ്യംചെയ്‌തേക്കും.

ഇതിനിടെ വെള്ളിയാഴ്ച സിബിഐ സംഘം മുംബൈയിലെ ഫോർവേഡ് മാർക്കറ്റ്‌സ് കമ്മീഷൻ ഓഫീസ് സന്ദർശിച്ചിരുന്നു.എൻഎസ്ഇഎൽ കുംഭകോണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയാണിതെന്ന് സൂചനയുണ്ട്. 5600 കോടി രൂപയാണ് എൻഎസ്ഇഎൽ കൊടുത്തുതീർക്കാനുള്ളത്.