ഇടതുസർക്കാരിന്റെ ആദ്യ കേരള ബജറ്റ് 8 ന്

Posted on: July 3, 2016

Thomas-Isaac-Big

തിരുവനന്തപുരം : പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ 8 ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിക്കും. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾക്ക് അനുകൂലമായ വകയിരുത്തലുകൾ ബജറ്റിലുണ്ടായേക്കും. നികുതിപിരിവിൽ 25 ശതമാനം വളർച്ചയാണ് ധനമന്ത്രി ലക്ഷ്യംവെയ്ക്കുന്നത്.

സർക്കാരിന് മേൽ 10,000 കോടി രൂപയ്ക്ക് മേൽ ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സാമൂഹ്യക്ഷേമ പദ്ധതികളിൽ യാതൊരു കുറവുവരുത്തില്ല. മൂലധനച്ചെലവിലും വെട്ടിക്കുറവ് വരുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.