മാരുതി 77,000 കാറുകൾ തിരിച്ചുവിളിച്ചു

Posted on: May 27, 2016

Suzuki-baleno-Big

ന്യൂഡൽഹി : മാരുതി സുസുക്കി 77,000 കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗിന്റെയും ഫ്യുവൽ ഫിൽറ്ററിന്റെയും തകരാറുകൾ മൂലം പ്രീമിയം ഹാച്ച് ബാക്കായ ബെലേനോയുടെ 75,419 യൂണിറ്റുകളും ഫ്യുവൽ ഫിൽറ്ററിലെ തകരാറുമൂലം കോംപാക് ട് സെഡാനായ ഡിസയറിന്റെ 1,961 യൂണിറ്റുകളുമാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. 2015 ഓഗസ്റ്റ് മൂന്നിനും 2016 മെയ് 17 നും മധ്യേ നിർമ്മിച്ച ബെലേനോ കാറുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. ഇവയിൽ കയറ്റുമതി ചെയ്ത 17,231 കാറുകളും ഉൾപ്പെടുന്നു.

അടുത്തയിടെ 20,427 എസ് ക്രോസ് കാറുകളുടെ ബ്രേക്ക് തകരാറ് പരിഹരിക്കൻ ഫ്രീ സർവീസ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ആൾട്ടോ 800, ആൾട്ടോ കെ 10 എന്നിവയും മാരുതി തിരിച്ചുവിളിച്ചിരുന്നു. 2012 ജൂലൈക്ക് ശേഷം 18 ലക്ഷം കാറുകളാണ് ഇന്ത്യയിൽ തിരിച്ചുവിളിച്ചത്.