ഇന്റെൽ 12,000 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: April 20, 2016

Intel-Corp-HQ-Big

സാൻഫ്രാൻസിസ്‌കോ : ഇന്റെൽ കോർപറേഷൻ പേഴ്‌സണൽ കംപ്യൂട്ടർ വ്യവസായത്തിൽ നിന്നും 12,000 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. മൊത്തം ജീവനക്കാരുടെ 11 ശതമാനം വരുമിത്. ഇന്റെലിന്റെ ഫാക്ടറികളിലേറെയും യുഎസ് സംസ്ഥാനങ്ങളിലാണ്. 2017 പകുതിയോടെ ജീവനക്കാരെ കുറയ്ക്കൽ പൂർത്തിയാക്കാനാണ് ഇന്റെൽ ലക്ഷ്യമിടുന്നത്. ഡാറ്റാ സെന്ററുകൾക്കും ഇന്റർനെറ്റ് ഡിവൈസുകൾക്കും ആവശ്യമായ മൈക്രോചിപ്പ് നിർമാണത്തിന് ഊന്നൽ നൽകുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ കുറയ്ക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിർമാതാക്കളായ ഇന്റെലിന്റെ വരുമാനം നേരത്തെ പ്രതീക്ഷിച്ചതിനേക്കാൾ കുറവായിരുന്നു. നടപ്പ് വർഷം ഒന്നാം ക്വാർട്ടറിൽ പേഴ്‌സണൽ കംപ്യൂട്ടർ ഷിപ്പ്‌മെന്റ് 11.5 ശതമാനം കുറഞ്ഞതും പുനസംഘടനയ്ക്ക് വേഗം കൂട്ടും.