ഇന്റൽ ഇസ്രയേലിൽ 6 ബില്യൺ ഡോളർ നിക്ഷേപം നടത്തും

Posted on: September 23, 2014

Intel-logo-big

ഇസ്രയേലിലെ ചിപ് പ്ലാന്റിന്റെ വികസനത്തിനായി ഇന്റൽ കോർപറേഷൻ 6 ബില്യൺ ഡോളർ നിക്ഷേപം നടത്തും. മൂലധന നിക്ഷേപത്തിന് ഇസ്രയേൽ ധനമന്ത്രാലയം അടുത്തയിടെ അനുമതി നൽകിയിരുന്നു.

അഞ്ചു വർഷത്തേക്ക് 300 മില്യൺ ഡോളർ ഗവൺമെന്റ് ഗ്രാന്റും ഇന്റലിനു ലഭിക്കും. പത്തു വർഷത്തേക്ക് 5 ശതമാനം കോർപറേറ്റ് ടാക്‌സ് ഇന്റൽ നൽകിയാൽ മതി. കിരിയാത്തിലെ പ്ലാന്റിൽ 2,500 ജീവനക്കാരാണ് ഇപ്പോഴുള്ളത്. 2023 ഓടെ ആയിരത്തിലധികം പേർക്കു കൂടി ഇവിടെ ജോലി ലഭിക്കും.