May 2024
ഈജിപ്റ്റ് എയർ വിമാനം റാഞ്ചി ലാർനാക്കയിൽ ഇറക്കി
Posted on: March 29, 2016
നിക്കോഷ്യ : അലക്സാൺഡ്രിയയിൽ നിന്ന് കെയ്റോയിലേക്ക് പുറപ്പെട്ട ഈജിപ്റ്റ് എയർ വിമാനം റാഞ്ചി സൈപ്രസിലെ ലാർനാക്ക വിമാനത്താവളത്തിൽ ഇറക്കി. പ്രാദേശിക സമയം ഇന്നു രാവിലെ 8.50 ന് ആണ് സംഭവം. 60 യാത്രക്കാരും ഏഴ് വിമാനജോലിക്കാരുമാണ് (ഫ്ളൈറ്റ് നമ്പർ എംഎസ് 181)വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് വിദേശികൾ ഒഴികെയുള്ള 56 പേരെയും വിട്ടയച്ചു. ബെൽറ്റ് ബോംബ് ധരിച്ചുണ്ടെന്ന് അവകാശപ്പെട്ടാണ് വിമാനം റാഞ്ചിയത്.
യാത്രക്കാരിൽ 10 അമേരിക്കക്കാരും 8 ബ്രിട്ടീഷുകാരും ഒരു ഐറീഷുകാരനുമുണ്ടെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈജിപ്ഷ്യൻ പൗരനാണ് എയർബസ് എ-320 വിമാനം റാഞ്ചിയ യുവാവ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അലക്സാൺ ഡ്രിയ യൂണിവേഴ്സിറ്റിയിലെ വെറ്റിറിനറി വിഭാഗം പ്രഫസറാണ് വിമാറാഞ്ചിയെന്ന് വ്യക്തമായി.
TAGS: Airbus A320 Aircrafts | Alexandria - Cairo Flights | Alexandria Airport | Alexandria University | Borg El-Arab Airport | Cyprus | EgyptAir | EgyptAir Plane Hijack | Egyptian Plane Hijack | Plane Hijacks |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന