കണ്ണൂരിൽ നാളെ ആദ്യ വിമാനം ഇറങ്ങും

Posted on: February 28, 2016

Kannur-Airport-Logo-Big

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നാളെ ആദ്യ വിമാനം പരീക്ഷണപ്പറക്കൽ നടത്തും. രാവിലെ 9.10 ന് വ്യോമസേനയുടെ കോഡ് 2ബി വിമാനം കണ്ണൂരിൽ പറന്നിറങ്ങും. ബംഗലുരുവിൽ നിന്ന് എത്തുന്ന വിമാനം ഉദ്ഘാടനചടങ്ങുകൾക്ക് ശേഷം വീണ്ടും പറന്നുയരും. 1500 മീറ്റർ റൺവേയാണ് പരീക്ഷണപ്പറക്കലിന് ഉപയോഗിക്കുന്നത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും. പരീക്ഷണപ്പറക്കലിന് ഉപയോഗിക്കുന്ന വ്യോമസേനയുടെ കോഡ് 2ബി വിമാനം ഇന്നലെ കണ്ണൂർ വിമാനത്താവളത്തിന് മുകളിലൂടെ പറന്ന് പരിശോധന നടത്തി.

TAGS: Kannur Airport |