കണ്ണൂരിൽ 10 ദിവസത്തിനകം ആദ്യ വിമാനം ഇറങ്ങും

Posted on: February 15, 2016

Kannur-Airport-Logo-Big

കണ്ണൂർ : കണ്ണൂരിൽ പത്തു ദിവസത്തിനകം ആദ്യ വിമാനം ഇറങ്ങും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പരീക്ഷണപ്പറക്കൽ നടത്താനാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. ടെർമിനലിന്റെ 65 ശതമാനവും ഏപ്രണിന്റെ 80 ശതമാനവും പണികൾ പൂർത്തിയായി. ഈ വർഷം സെപ്റ്റംബറിൽ വാണിജ്യ സർവീസുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

റൺവേയുടെ നീളം 3050 മീറ്ററിൽ നിന്ന് 3,400 മീറ്ററായി വർധിപ്പിക്കാൻ ഇനിയും ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. റൺവേയുടെ നീളം 4000 മീറ്ററായി വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. കണ്ണൂരിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ഗ്രീൻഫീൽഡ് റോഡിന്റെ നിർമാണവും എങ്ങും എത്തിയിട്ടില്ല.

TAGS: Kannur Airport |