മൾട്ടിപ്ലെക്‌സിൽ 700 കോടിയുടെ നിക്ഷേപത്തിന് കാർണിവൽ ഗ്രൂപ്പ്

Posted on: August 17, 2014

Carnival-Cinemas-CS

മുംബൈ ആസ്ഥാനമായുള്ള കാർണിവൽ ഗ്രൂപ്പ് മൾട്ടിപ്ലെക്‌സ് ബിസിനസിൽ 700 കോടിയുടെ നിക്ഷേപം നടത്തും. കാർണിവൽ സിനിമാസിന് നിലവിൽ 125 സ്‌ക്രീനുകളുണ്ട്. 2014-15 ൽ 175 മൾട്ടിപ്ലെക്‌സുകൾ കൂടി ഏറ്റെടുക്കാനാണ് കാർണിവൽ ഗ്രൂപ്പ് ഒരുങ്ങുന്നത്. ഓരോ സ്‌ക്രീനിനും ശരാശരി മൂന്നു കോടി രൂപയാണ് മുതൽമുടക്ക്.

ഈ വർഷം അവസാനത്തോടെ 11 ജില്ലകളിലായി 50 സ്‌ക്രീനുകൾ കേരളത്തിലുമുണ്ടാവും. കൂടാതെ തമിഴ്‌നാട്ടിൽ 20 ഉം കർണാടകത്തിൽ 17 ഉം മധ്യപ്രദേശിൽ 50 ഉം സ്‌ക്രീനുകൾ സ്ഥാപിക്കാൻ ധാരണയായിട്ടുണ്ട്.

വികസന പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താൻ ലണ്ടനിലും സിംഗപ്പൂരിലുമുള്ള പ്രൈവറ്റ്ഇക്വിറ്റി ഫണ്ടുകളിൽ നിന്നും 350-500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുകയാണ് തങ്ങളെന്ന് കാർണിവൽ സിനിമ മാനേജിംഗ് ഡയറക്ടർ ശ്രീകാന്ത് ഭാസി പറഞ്ഞു. കഴിഞ്ഞമാസം എച്ച്ഡിഐഎല്ലിന്റെ മൾട്ടിപ്ലെക്‌സായ ബ്രോഡ്‌വേ സിനിമാസ് 110 കോടി രൂപ മുതൽമുടക്കിൽ കാർണിവൽ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.