എൽ ആൻഡ് ടിയുടെ റിയൽ എസ്റ്റേറ്റ് പ്രോജക്ട് കാർണിവൽ ഏറ്റെടുത്തു

Posted on: October 1, 2015

Carnival-Group-with-L&T-tak

കൊച്ചി : എൽ ആൻഡ് ടി ഗ്രൂപ്പിന്റെ ചണ്ഡിഗഡിലെ കൊമേഴ്‌സ്യൽ റിയൽ എസ്റ്റേറ്റ് പ്രോജക്ട് കാർണിവൽ ഗ്രൂപ്പ് ഏറ്റെടുത്തു. ശ്രീകാന്ത് ഭാസി പ്രമോട്ട് ചെയ്യുന്ന കാർണിവൽ ഗ്രൂപ്പ് 1785 കോടി രൂപയ്ക്കാണ്ഏറ്റെടുക്കൽ നടത്തിയത്. ചണ്ഡിഗഡിലെ എലന്റേ മാൾ, ആഡംബര ഹോട്ടലായ ഹയാത്ത്, എന്നിവയും കാർണിവൽ ഗ്രൂപ്പ് സ്വന്തമാക്കിയവയിൽ ഉൾപ്പെടുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ അടുത്തകാലത്ത് നടക്കുന്ന ഏറ്റവും വലിയ തുകയുടെ ഇടപാടാണിത്.

കാർണിവൽ ഗ്രൂപ്പിന്റെ ഇൻവെസ്റ്റ്‌മെന്റ് പോർട്ട്‌പോളിയോയുടെ ഭാഗമായിട്ടുള്ള ആസ്തികെട്ടിപ്പെടുക്കലാണ് ഏറ്റെടുക്കലിന്റെ ഉദ്ദേശ്യം. എൽ ആൻഡ് ടി ഗ്രൂപ്പിന്റെ അഭിമാനകരമായ പ്രോജക്ട് കാർണിവൽ ഗ്രൂപ്പിന് വിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ച എൽ ആൻഡ ടി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ എ. എം. നായ്ക്കിന് കാർണിവൽ ഗ്രൂപ്പ് ചെയർമാൻ ശ്രീകാന്ത് ഭാസി നന്ദി രേഖപ്പെടുത്തി. ഈ ഏറ്റെടുക്കൽ തങ്ങളുടെ സാധ്യതകൾ കൂടുതൽ വികസിപ്പിക്കുകയും പുതിയ വിപണികളിലേക്കുള്ള പ്രവേശനം സാധ്യമാക്കുകയും ചെയ്യുമെന്ന് ശ്രീകാന്ത് ഭാസി പറഞ്ഞു. ചണ്ഡിഗഡ് പ്രോജക്ട് ഒരു പ്രത്യേക യൂണിറ്റായി തുടരുമെന്നും നിലവിലുള്ള ഇന്ത്യൻ മാനേജ്‌മെന്റായിരിക്കും അത് നയിക്കുകയെന്നും ശ്രീകാന്ത് ഭാസി കൂട്ടിച്ചേർത്തു.

ചണ്ഡിഗഡിലെ ഒരു ലാൻഡ് മാർക്കാണ് എൽ ആൻഡ് ടി. 12 അവാർഡുകൾ ആണ് എലന്റേമാൾ നേടിയിട്ടുള്ളത്. 2013- 2014 ലെ മാൾ ഓഫ് ദി ഇയർ അവാർഡും ഇതിൽ ഉൾപ്പെടും. വാടകയിനത്തിൽ വൻ വരുമാന സാധ്യതയാണ് ഉള്ളത് ഗ്രൂപ്പ് ഫിനാൻസ് ഡയറക്ടർ എ സി ദിനേശ് വ്യക്തമാക്കി. 20 ഏക്കറിലാണ് എലന്റേമാൾ 1.5 ദശലക്ഷം ചതുരക്ര അടിയാണ് റീട്ടെയിൽ സ്‌പേസ്. ചണ്ഡിഗഡിലെ ഏറ്റവും വലിയ മാൾ. ഹൈപ്പർ മാർക്കറ്റ്, ഡിപ്പാർട്ട്‌മെന്റൽ സ്റ്റോർ, സ്‌പോർട്‌സ് ബാർ, ബൗളിങ്ങ് അലേ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മൾട്ടിപ്ലക്‌സും.

കാർണിവൽ പ്രോജക്ട് ഏറ്റെടുക്കുന്ന മൂന്നാമത്തെ പ്രോജക്ടാണിത്. കൊച്ചിയിലെ ലീലാ ഇൻഫോപാർക്ക് തിരുവനന്തപുരത്തെ ലീലാ ടെക്‌നോപാർക്ക് എന്നിവ ആദ്യത്തെ രണ്ടു പ്രധാന പദ്ധതികൾ. അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ മൾട്ടിപ്ലക്‌സ് സംരംഭമായ സിനിമാസും കാർണിവൽ ഗ്രൂപ്പ് സ്വന്തമാക്കുകയാണ്. മുകേഷ് അംബാനിയുടെ നെറ്റ് വർക്ക് 18 മീഡിയയുടെ സബ്‌സിഡിയറി ആയ കാപ്പിറ്റൽ 18 ന്റെ ഗ്ലീറ്റ്‌സ് സിനിമാസും കാർണിവൽ ഗ്രൂപ്പ് ഈ വർഷം ഏറ്റെടുക്കുകയുണ്ടായി.

കാർണിവൽ ഗ്രൂപ്പിന്റെ സ്വന്തം ബ്രാൻഡുകളാണ് ഡിബെൽ, കഫേ സബ്രോസ, രസം എന്നിവ. കാർണിവൽ സിനിമാസ് ബ്രാൻഡിൽ 339 സ്‌ക്രീനുകളാണ് പ്രവർത്തിക്കുന്നത്, അടുത്ത ആറ് മാസത്തിനുള്ളിൽ ഇത് 413 സ്‌ക്രീനുകളായി ഉയരും. 20 സംസ്ഥാനങ്ങളിൽ 89 നഗരങ്ങളിൽ കാർണിവലിന് സാന്നിദ്ധ്യം ഉണ്ട്. 2017 ൽ ഇതിന്റെ എണ്ണം 1000 ആക്കി ഉയർത്തുകയാണ് ലക്ഷ്യം.