സ്മാർട്ട്‌സിറ്റി ഒന്നാംഘട്ടം ഉദ്ഘാടനം ഫെബ്രുവരി അവസാനം

Posted on: January 17, 2016

SmartCity-Kochi-logo-big

 

ദുബായ് : സ്മാർട്ട്‌സിറ്റി കൊച്ചിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ഫെബ്രുവരി അവസാനം നടത്താൻ ദുബായിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. അന്തിമ തീയതി ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കും.

യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കേരളം സന്ദർശിക്കാനും സ്മാർട്ട്‌സിറ്റി ഉദ്ഘാടനത്തിൽ പങ്കെടുക്കാനും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സന്ദർശനം സംബന്ധിച്ച ഇനിയും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഡിസംബറിൽ ഉദ്ഘാടനം നടത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഒന്നാംഘട്ടത്തിൽ 6.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്.

TAGS: Smartcity Kochi |