ടാറ്റാ സ്റ്റീലിന്റെ ലാഭത്തിൽ വൻ ഇടിവ്

Posted on: August 13, 2014

 

Tata-Steel-Logo-B

ഉയർന്ന നികുതി ബാധ്യതകളെ തുടർന്ന് നടപ്പുധനകാര്യവർഷത്തെ ആദ്യക്വാർട്ടറിൽ ടാറ്റാ സ്റ്റീലിന്റെ സംയോജിത അറ്റാദായത്തിൽ വൻ ഇടിവ്. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 1139.01 കോടിയിൽ നിന്ന് 337.33 കോടിയായി കുറഞ്ഞു. അതേസമയം വില്പന 11 ശതമാനം വർധിച്ച് 36143.27 കോടി രൂപയായി. വിപണനവോള്യം 6.08 ദശലക്ഷം ടണ്ണിൽ നിന്ന് 6.46 ദശലക്ഷം ടണ്ണായി വർധിച്ചു.

വില്പനയുടെ 57 ശതമാനവും യൂറോപ്പിന്റെ വിപണിവിഹിതമാണ്. നികുതി ബാധ്യത മുൻവർഷം ഇതേകാലയളവിലെ 351.39 കോടിയിൽ നിന്ന് 1080.41 കോടിയായി വർധിച്ചു. മോശം പ്രവർത്തനഫലത്തെ തുടർന്ന് ടാറ്റാ സ്റ്റീൽ ഓഹരികളുടെ വില ബിഎസ്ഇ യിൽ 1.33 ശതമാനവും (534.70 രൂപ) എൻഎസ്ഇയിൽ 1.39 ശതമാനവും (534.50 രൂപ) കുറഞ്ഞു.

TAGS: Tata Steel |