രത്തൻ ടാറ്റാ ഡോഗ്‌സ്‌പോട്ടിൽ നിക്ഷേപം നടത്തി

Posted on: January 5, 2016

Ratan-Tata-big

മുംബൈ : ഇ-കൊമേഴ്‌സ് രംഗത്ത് രത്തൻ ടാറ്റാ നിക്ഷേപം തുടരുന്നു. പെറ്റ് കെയർ പോർട്ടലായ ഡോഗ്‌സ്‌പോട്ട് ഡോട്ട്ഇന്നിലാണ് ഇത്തവണ മുതൽ മുടക്കിയിട്ടുള്ളത്. നിക്ഷേപത്തുക വെളിപ്പെടുത്തിയിട്ടില്ല.

റാണ അതിഥിയ, ഷലേഷ് വിസൻ, ഗൗരവ് മാലിക് എന്നിവർ ചേർന്ന് 2007 ലാണ് ഡോഗ്‌സ്‌പോട്ട് ആരംഭിച്ചത്. റോണി സ്‌ക്രൂവാല, അശോക് മിത്തൽ, റിഷി പാർത്ഥി, ധീരജ് ജയിൻ, അഭിജിത്ത് പൈ എന്നിവരും ഡോഗ്‌സ്‌പോട്ടിൽ നിക്ഷേപം നടത്തിയതായി സഹ സ്ഥാപകനും സിഇഒ റാണ അതിഥിയ പറഞ്ഞു.

ബ്ലൂ സ്റ്റോൺ (ഇ-ജുവല്ലറി), കാർദേഖോ (ഓട്ടോക്ലാസിഫൈഡ് പോർട്ടൽ), സ്വസ്ത്, പേടിഎം, ഷവോമി (മൊബൈൽ), അർബൻലാഡർ (ഫർണീച്ചർ), ഗ്രാമീൺ കാപ്പിറ്റൽ (മൈക്രോഫിനാൻസ്), ഒല കാബ്‌സ് (ഓൺലൈൻ ടാക്‌സി സർവീസ്), ഇൻഫിനിറ്റി അനലിറ്റിക്‌സ് (ഡാറ്റാ അനലിറ്റിക്‌സ്), ഹോളഷെഫ് (ഫുഡ് ടെക്), ആംപിയർ, യുവർ‌സ്റ്റോറി (മീഡിയ), ലൈബ്രേറ്റ്, കാര്യാ, അബ്ര (ഡിജിറ്റൽ കറൻസി), സാബ്‌സി ടെക്‌നോളജീസ് (ക്ലൗഡ് ടെലിഫോണി), ക്രയോൺ ഡാറ്റാ (ബിഗ് ഡാറ്റാ) അർബൻക്ലാപ്പ് (ഓൺലൈൻ സർവീസ്) എന്നിവയാണ് രത്തൻ ടാറ്റാ നിക്ഷേപം നടത്തിയ മറ്റു സ്ഥാപനങ്ങൾ.