സിംഗപ്പൂർ എയർലൈൻസ് ടൈഗർ എയറിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു

Posted on: November 6, 2015

Tiger-air-Big

സിംഗപ്പൂർ : സിംഗപ്പൂർ എയർലൈൻസ് (സിയ) ബജറ്റ് എയർലൈനായ ടൈഗർ എയറിനെ പൂർണമായി ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ടൈഗർ എയറിന്റെ 55.8 ശതമാനം ഓഹരികൾ ഇപ്പോൾ സിംഗപ്പൂർ എയർലൈൻസിന്റെ കൈവശമാണ്. ശേഷിക്കുന്ന ഓഹരികൾ കൂടി സ്വന്തമാക്കി സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിൽ നിന്ന് ഡീലിസ്റ്റ് ചെയ്യാനാണ് സിയയുടെ നീക്കം.

ടൈഗർ എയറിന്റെ ഓഹരി ഒന്നിന് 0.41 സിംഗപ്പൂർ ഡോളർ സിയ ഓഫർ ചെയ്തിട്ടുണ്ട്. കൂടാതെ ടൈഗർ എയർ ഓഹരിയുടമകൾക്ക് 11.1043 സിംഗപ്പൂർ ഡോളർ പ്രകാരം സിയ ഓഹരികൾ വാങ്ങാനും അവസരം ലഭിക്കും. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ടൈഗർ എയർ, സിംഗപ്പൂർ എയർലൈൻസിന്റെ സബ്‌സിഡയറിയായി മാറും.

കൊച്ചി, ബംഗലുരു, ചെന്നൈ, ഹൈദരാബാദ്, തിരുച്ചിറപ്പിള്ളി, ലക്‌നൗ എന്നിവിടങ്ങളിൽ നിന്നായി സിംഗപ്പൂരിലേക്ക് പ്രതിവാരം 41 സർവീസുകളാണ് ടൈഗർ എയർ നടത്തിവരുന്നത്.