ബന്ധൻ ബാങ്ക് ഓഗസ്റ്റ് 23 ന് പ്രവർത്തനമാരംഭിക്കും

Posted on: July 5, 2015

Bandhan-Bank-Log-big

കോൽക്കത്ത : റിസർവ് ബാങ്ക് അടുത്തയിടെ അനുമതി നൽകിയ ബന്ധൻ ബാങ്ക് ഓഗസ്റ്റ് 23 ന് പ്രവർത്തനമാരംഭിക്കും. ആദ്യഘട്ടത്തിൽ 27 സംസ്ഥാനങ്ങളിലായി 600 ശാഖകളും 250 ഓൺസൈറ്റ് എടിഎമ്മുകളുമാണ് തുറക്കുന്നത്. ശാഖകളിൽ 247 എണ്ണം പശ്ചിമബംഗാൾ, ബീഹാർ, ഒഡീഷ, അസം എന്നിവിടങ്ങളിലായിരിക്കും. കോൽക്കത്ത ആസ്ഥാനമായുള്ള മൈക്രോ ഫിനാൻസ് സ്ഥാപനം -ബന്ധൻ ഫിനാൻഷ്യൽ സർവീസസ് ആണ് ബാങ്കിന്റെ പ്രമോട്ടർമാർ.

ശാഖകളുടെ 65 ശതമാനവും ഗ്രാമീണമേഖലയിലായിരിക്കുമെന്ന് ബന്ധൻ ചെയർമാൻ ചന്ദ്രശേഖർ ഘോഷ് പറഞ്ഞു. 2,616 കോടി രൂപയാണ് ബാങ്കിന്റെ മൂലധനം. എല്ലാ ശാഖളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കോർ ബാങ്കിംഗ് സംവിധാനം തയാറാക്കിയിട്ടുണ്ട്. ആർടിജിഎസ്, എൻഇഎഫ്ടി, പേമെന്റ് ഗേറ്റ് വേ, സിടിഎസ് തുടങ്ങിയ ലൈസൻസുകൾക്കുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.