എയർഇന്ത്യ എക്‌സ്പ്രസിന് 100 കോടി ലാഭം

Posted on: June 3, 2015

Air-India-Express-@-CIAL-bi

കൊച്ചി : എയർഇന്ത്യ എക്‌സ്പ്രസ് 2014-15 ധനകാര്യ വർഷം 100 കോടി രൂപ ലാഭം നേടി. പത്തുവർഷത്തെ പ്രവർത്തനത്തിനിടെ ആദ്യമായാണ് എയർഇന്ത്യ എക്‌സ്പ്രസ് ലാഭം നേടുന്നത്. ലോഡ്ഫാക്ടർ 85 ശതമാനമായിരുന്നു. 2013-14 ൽ 300 കോടി രൂപ നഷ്ടത്തിലായിരുന്നു. ഇന്ധനവിലയിലെ കുറവും ഉയർന്ന വരുമാനവുമാണ് ലാഭപാതയിലെത്താൻ എയർഇന്ത്യ എക്‌സ്പ്രസിനെ സഹായിച്ചത്.

ഇപ്പോഴത്തെ നിലയിൽ 2015-16 ൽ 170 കോടി രൂപയുടെ ലാഭമാണ് പ്രതീക്ഷിക്കുന്നത്. പ്രതിവാരം 175 ഫ്‌ലൈറ്റുകളാണ് സർവീസ് നടത്തുന്നത്. സർവീസുകളിലേറെയും മിഡിൽഈസ്റ്റ് രാജ്യങ്ങളിലേക്കാണ്. 17 ബോയിംഗ് ബി 737 – 800 വിമാനങ്ങളാണ് ഫ്‌ലീറ്റിലുള്ളത്. അഞ്ച് വിമാനങ്ങൾ കൂടി ലീസിന് എടുക്കും. അതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും എയർഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു.