ഇന്ത്യൻ റീട്ടെയ്ൽ വിപണി 2025 ൽ 2,100 ബില്യൺ ഡോളറിലെത്തും

Posted on: May 16, 2015

Indian-retail-market-Big

ന്യൂഡൽഹി : ഇന്ത്യൻ റീട്ടെയ്ൽ വിപണി 2025 ൽ 2,100 ബില്യൺ (2.1 ട്രില്യൺ) ഡോളറിൽ എത്തുമെന്ന് സിഐഐയുടെ പഠന റിപ്പോർട്ട്. 2015 ൽ 550 ബില്യൺ ഡോളറാണ് വിപണി വ്യാപ്തം. ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവജനങ്ങളാണെന്നുള്ളതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. ഉത്പന്നങ്ങളുടെ ലഭ്യതയും മാറുന്ന ജീവിത ശൈലിയും ഉയരുന്ന സ്‌പെൻഡിംഗ് കൾച്ചറും റീട്ടെയ്ൽ വിപണിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും വാസിർ അഡൈ്വസേഴ്‌സും ചേർന്നു നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

രാജ്യത്ത് 12-14 ദശലക്ഷം റീട്ടെയ്‌ലേഴ്‌സാണ് നിലവിലുള്ളത്. 2015-2025 കാലയളവിൽ സംഘടിത റീട്ടെയ്ൽ വിപണി ഏഴ് മടങ്ങു വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഓൺലൈൻ റീട്ടെയ്ൽ 26 മടങ്ങ് വളർച്ച നേടുമെന്നാണ് വിലയിരുത്തുന്നത്. പ്രതിവർഷം 14 ശതമാനം നിരക്കിൽ വളർച്ച കണക്കാക്കുമ്പോഴുള്ള നിഗമനമാണിത്. ഉയരുന്ന വരുമാനവും ത്വരിതഗതിയിലുള്ള നഗരവത്കരണവുമാണ് റീട്ടെയ്ൽ വിപണിയുടെ വളർച്ചയിലേക്ക് നയിക്കുന്ന മറ്റഉഘടകങ്ങൾ.

അതേസമംയ റീട്ടെയ്‌ലിലെ അസംഘടിത മേഖലയ്ക്ക്, ഓൺലൈൻ ഉൾപ്പടെയുള്ള സംഘടിത റീട്ടെയ്ൽ വിഭാഗം തങ്ങളെ തകർക്കുമോയെന്നു ആശങ്കയും പങ്കുവയ്ക്കുന്നു.