എസ്ബിഐ കാര്‍ഡിന്റെ 25-ാം പിറന്നാളിനോടനുബന്ധിച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് കമ്പനി

Posted on: May 16, 2023

മുംബൈ : രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റ് സംവിധാനം ജനകീയമാക്കിയ എസ്ബിഐ കാര്‍ഡിന് 25 വയസ്സ്. 1998 ല്‍ ആണ് എസ്ബിഐ കാര്‍ഡ്‌സ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നത്. 60ല്‍ അധികം വിഭാഗങ്ങളിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ എസ്ബിഐക്കുണ്ട്.

മാര്‍ച്ച് അവസാനം വരെ കമ്പനി 16 ദശലക്ഷം കാര്‍ഡുകളാണിറക്കിയത്. 25-ാം പിറന്നാളിനോടനുബന്ധിച്ച് ഒട്ടേറെ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: SBI Card |