ഐ ഡി ബി ഐ ബാങ്കിന് മൊബൈൽ ആപ്

Posted on: March 1, 2015

IDBI-Mobile-banking-App-big

കൊച്ചി : പുതു തലമുറ പൊതുമേഖലാ ബാങ്കായ ഐ ഡി ബി ഐ ബാങ്ക് മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഗോ മൊബൈൽ ആപ് ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലേക്കു ഡൗൺലോഡ് ചെയ്യാനാകും.

ദിവസവും എപ്പോൾ വേണമെങ്കിലും ഫണ്ട് ട്രാൻസ്ഫർ, ബിൽ പേമെന്റ്, മൊബൈൽ/ഡി ടി എച്ച് റീചാർജ്, അക്കൗണ്ട് പരിശോധന തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സുഗമമായി നിർവഹിക്കാൻ കഴിയും പുതിയ ആപ്പിന്റെ സഹായത്തോടെ. ഉപയോക്താക്കൾക്ക് ഏറ്റവും പ്രയോജനകരമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്ന് ബാങ്ക് സിഎംഡി എം. എസ്. രാഘവൻ പറഞ്ഞു.