ഭവന – കാര്‍ വായ്പാ പലിശ നിരക്ക് വെട്ടിക്കുറച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര

Posted on: December 14, 2021

കൊച്ചി : രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബി ഒ എം) റീറ്റെയ്ല്‍ ബൊണാന്‍സാ ഫെസ്റ്റിവ് ധമാക്ക ഓഫറിന്റെ ഭാഗമായി ഭവന, കാര്‍ വായ്പാ പലിശ നിരക്ക് വെട്ടിക്കുറച്ചു. 6.80% മായിരുന്നു ഭവന വായ്പാ പലിശ നിരക്ക് 6.40% മായും കാര്‍ വായ്പയുടെ പലിശ നിരക്ക് 7.05%ല്‍ നിന്ന് 6.80% മായുമാണ് കുറച്ചത്. വായ്പ എടുത്തവരുടെ ക്രെഡിറ്റ് സ്‌കോറുമായി ബന്ധിപ്പിച്ചായിരിക്കും ഓഫര്‍ ലഭിയ്ക്കുക.

‘റീട്ടെയില്‍ ബൊനാന്‍സ-ഫെസ്റ്റീവ് ധമാക്ക’ ഓഫര്‍ പ്രകാരം ബാങ്ക് ഓഫ് മഹാരാഷ്ട്ര അവരുടെ സ്വര്‍ണ്ണ, ഭവന, കാര്‍ ലോണുകള്‍ക്കുള്ള പ്രോസസ്സിംഗ് ഫീസ് ഇതിനകം ഒഴിവാക്കിയിട്ടുണ്ട്.

റീട്ടെയില്‍ ബൊനാന്‍സ-ഫെസ്റ്റീവ് ധമാക്ക ഓഫര്‍ വായ്പകളില്‍ കൂടുതല്‍ ഇളവുകള്‍ നേടാന്‍ ഉപഭോക്താക്കള്‍ക്ക് സഹായകരമാകുമെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ എ.എസ് . രാജീവ് പറഞ്ഞു.

ധമാക്ക ഓഫറിലൂടെ ഭവന, കാര്‍ റീറ്റെയ്ല്‍ വായ്പകളില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ബാങ്ക് ഈടാക്കുന്നതെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹേമന്ത് തംത ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.