11
Saturday
May 2024
May 2024
ബാങ്ക് ഓഫ് ബറോഡ എന്‍.ആര്.ഐ. സെല്‍ ആരംഭിച്ചു
Posted on: October 8, 2021
കൊച്ചി : പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ് പ്രവാസി ഉപഭോക്താക്കള്‍ക്കായി പ്രത്യേക എന്‍ ആര് ഐ സെല്‍ ആരംഭിച്ചു. എന്‍. ആര്.ഐ. സെല്ലിന്റെ ഉദ്ഘാടനം എറണാകുളം സോണല്‍ ഹെഡ് കെ. വെങ്കടേശന് ബാങ്ക് ഓഫ് ബറോഡയുടെ ഇരിഞ്ഞാലക്കുട ബ്രാഞ്ചില്‍ നിര്‍വഹിച്ചു.
തൃശൂര്‍ റീജിയന് മേധാവി ജി. ഗോപകുമാര്‍, ഡെപ്യൂട്ടി റീജിയണല്‍ മാനേജര്‍ ടോണി എംവെമ്പിള്ളി, ചീഫ് മാനേജര്‍ ടി.വി. രവി എന്നിവര്‍സന്നിഹിതരായിരുന്നു.
കൂടുതല്‍ വിദേശ ശാഖകളുള്ള ബാങ്കിന് എന്‍.ആര്.ഐ. സെല്‍ പ്രവാസി മലയാളികള്‍ക്ക് പ്രയോജനകരമായിരിക്കുമെന്നു ജനറല്‍ മാനേജര്‍ കെ. വെങ്കടേശന് അഭിപ്രായപ്പെട്ടു.
TAGS: Bank Of Baroda |
News in this Section