3 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് പ്രതിവര്‍ഷം 7.11% പലിശ നിരക്കുമായി ഡിസിബി ബാങ്ക്

Posted on: August 13, 2021

കൊച്ചി : 3 വര്‍ഷത്തെ ഫിക്‌സഡ് ഡിപ്പോസിറ്റിന് പ്രതിവര്‍ഷം 7.11% പലിശ നിരക്ക് വാഗ്ദാനം ചെയ്ത് ഡിസിബി ബാങ്ക്. ഈ പലിശ നിരക്ക് ആഗസ്റ്റ് 16നോ അതിനു മുമ്പോ ബുക്ക് ചെയ്ത സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭ്യമാണ്.

ഉപഭോക്താവിന് ബ്രാഞ്ച് സന്ദര്‍ശിച്ചോ, ബാങ്ക് മാനേജരുമായി ബന്ധപ്പെട്ടോ, വെബ്‌സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ ഡിസിബി ബാങ്ക് എഫ്ഡി ബുക്ക് ചെയ്യാം.

ഡിസിബി ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ട് തുറക്കാതെ തന്നെ ഏതൊരു ഇന്ത്യന്‍ പൗരനും ഡിസിബി ബാങ്കിന്റെ ഓണ്‍ലൈന്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് സേവനമായ സിപ്പി ഓണ്‍ലൈന്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് വഴി ഡെപ്പോസിറ്റ് സൗകര്യം തിരഞ്ഞെടുക്കാം. ആകര്‍ഷകമായ ഈ പലിശ നിരക്ക് പരിമിത കാലയളവിലേക്കാണ്.

 

TAGS: DCB Bank |