യൂണിയൻ ബാങ്കിന് മൂന്ന് പുതിയ വായ്പാ സ്‌കീമുകൾ

Posted on: November 16, 2020

കൊച്ചി : യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 102-ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി ബാങ്ക് പുതിയ മൂന്ന് വായ്പാ സ്‌കീമുകള്‍ ആരംഭിച്ചു. പ്രീ അപ്രൂവ്ഡ് യൂണിയന്‍ ഡിജി വ്യക്തിഗത വായ്പ, യൂണിയന്‍ ഡിജി ഡോക്‌സ്, സ്‌ട്രെയിറ്റ് ത്രൂ പ്രോസസ്ഡ് എന്നിവയാണ് പുതിയ സ്‌കീമുകള്‍.

പ്രീ അപ്രൂവ്ഡ് യൂണിയന്‍ ഡിജി വ്യക്തിഗത വായ്പയിലൂടെ ഡിജിറ്റല്‍ ഇടപാടിലൂടെ എവിടെയും എപ്പോള്‍ വേണമെങ്കിലും വായ്പ നേടാം. സേവിംഗ്‌സ് അക്കൗണ്ടില്‍ 30 സെക്കന്‍ഡിനുള്ളില്‍ ക്രെഡിറ്റ് ചെയ്യപ്പെടും. പ്രതിമാസ ശമ്പളം, പ്രായം, സിബില്‍ സ്‌കോര്‍, മുന്‍കാല സാമ്പത്തിക അച്ചടക്കം തുടങ്ങിയവ അടിസ്ഥാനമാക്കിയാവും വായ്പ അംഗീകരിക്കപ്പെടുക.

സ്‌ട്രെയിറ്റ് ത്രൂ പ്രോസസിലൂടെ ഐ.ടി.ആര്‍., ജി.എസ്.ടി., ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ലോണ്‍ എടുക്കുന്നവരുടെ വിവരങ്ങള്‍, പ്രൊമോട്ടര്‍മാരുടെ വിവരങ്ങള്‍, ക്വാണ്ടം, വായ്പയുടെ ഉദ്ദേശ്യം എന്നിവ നല്‍കിക്കൊണ്ട് പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റലായി അഞ്ച് കോടി രൂപ വരെയുള്ള എം.എസ്.എം.ഇ. വായ്പകള്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്നു.

യൂണിയന്‍ ഡിജി ഡോക്‌സ് (ഡിജിറ്റല്‍ ഡോക് എക്‌സിക്യൂഷന്‍) വായ്പാ കരാറുകള്‍ നടപ്പിലാക്കുന്നതിനായി വിവര സാങ്കേതിക വിദ്യയുടെ ഒരു ഡിജിറ്റല്‍ വെബ് അധിഷ്ഠിത പ്ലാറ്റ്ഫോം നല്‍കുന്നു. ഈ ഉത്പന്നം അവതരിപ്പിക്കുന്ന ആദ്യത്തെ പൊതുമേഖലാ ബാങ്കാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ.