ബാങ്ക് ഓഫ് ബറോഡ തൃശൂരിൽ റീജണൽ ഓഫീസ് തുറന്നു

Posted on: October 9, 2020

കൊച്ചി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ കേരളത്തിലെ നാലാമത്തെ റീജണല്‍ ഓഫീസ് തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചിയില്‍ െവച്ച് ബാങ്കിന്റെ ജനറല്‍ മാനേജര്‍ കെ. വെങ്കടേശന്‍ ഉദ്ഘാടനം ചെയ്തു.

വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനത്തോടെ ബാങ്ക് ഓഫ് ബറോഡയ്ക്ക് കേരളത്തില്‍ 230 ശാഖകളും എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്നു റീജണല്‍ ഓഫീസുകളും ഒരു സോണല്‍ ഓഫീസുമാണ് നിലവിലുള്ളത്. ബാങ്ക് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനായി ദേശീയതലത്തില്‍ ഒക്ടോബര്‍ 16 വരെ ബറോഡ കിസാന്‍ പഖ്വാഡ സംഘടിപ്പിക്കുന്നുണ്ട്. ചടങ്ങില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സിയാദ് റഹ്മാന്‍, തൃശ്ശൂര്‍ റീജണ്‍ മേധാവി ജി. ഗോപകുമാര്‍, എറണാകുളം റീജണ്‍ മേധാവി ആര്‍. ബാബു രവിശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

TAGS: Bank Of Baroda |