ബാങ്ക് ഓഫ് ബറോഡ കിസാൻ പഖ്വാഡ മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നു

Posted on: October 1, 2020


കൊച്ചി: ബാങ്ക് ഓഫ് ബറോഡ വ്യാഴാഴ്ച മുതല്‍ 16 വരെ സംഘടിപ്പിക്കുന്ന ‘ബറോഡ കിസാന്‍ പഖ്വാഡ’യുടെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാരും ബാങ്കും നല്‍കുന്ന സേവനങ്ങളുമായി ബന്ധപ്പെടാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പാന്‍-ഇന്ത്യ സംരംഭമാണ് ‘ബറോഡ കിസാന്‍ പഖ്വാഡ’. കഴിഞ്ഞ വര്‍ഷം 6,11,779 കര്‍ഷകര്‍ ബാങ്ക് നടത്തിയ വിവിധ പദ്ധതികള്‍ പ്രയോജനപ്പെടുത്തി.

കര്‍ഷകരുടെ പ്രയോജനത്തിനായി സമാനമായ പരിപാടികള്‍ വെര്‍ച്വല്‍ മോഡില്‍ സംഘടിപ്പിക്കുന്നതില്‍ ഈ വര്‍ഷം ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ കീഴില്‍ പുതിയ പദ്ധതികളുടെ െപ്രാമോഷനും ഈ വര്‍ഷം ബാങ്ക് ഉള്‍പ്പെടുത്തും.

കൂടാതെ, കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ കീഴില്‍ ധനസഹായത്തിനുള്ള പദ്ധതി, അനിമല്‍ ഹസ്ബന്‍ഡറി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ കീഴില്‍ ധനസഹായത്തിനുള്ള പദ്ധതി, പി.എം.

ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റര്‍പ്രൈസസിന്റെ കീഴില്‍ ധനസഹായത്തിനുള്ള പദ്ധതി എന്നിവയ്ക്ക് ബാങ്ക് പ്രത്യേക പരിഗണന നല്‍കും.ഈ സ്‌കീമുകള്‍ ബാങ്കിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും കര്‍ഷകര്‍ക്കും കുറഞ്ഞ മാര്‍ജിനില്‍ സര്‍ക്കാര്‍ നല്‍കുന്ന പലിശ സബ്വെന്‍ഷനോടൊപ്പം ലഭ്യമാണ്.

 

TAGS: Bank Of Baroda |