ഇസാഫ് ബാങ്കില്‍ പ്രധാനമന്ത്രി സ്വനിധി വായ്പ

Posted on: August 22, 2020

കൊച്ചി : കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായുള്ള പ്രധാനമന്ത്രി സ്വനിധി വായ്പാ പദ്ധതിക്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ തുടക്കമായി. നഗരപ്രദേശങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും വഴിയോര കച്ചവടക്കാർക്ക് പ്രവർത്തന മൂലധനം കണ്ടെത്തുന്നതിനുള്ള കുറഞ്ഞ നിരക്കിലുള്ള വായ്പാ പദ്ധതിയാണിത്.

ഇസാഫ് ആസ്ഥാന ഓഫീസനടുത്തുള്ള വഴിയോര ഇളനീർ കച്ചവടക്കാരൻ സുധാകരന് ഈ പദ്ധതി പ്രകാരമുള്ള ആദ്യ വായ്പാ തുക ഇസാഫ് ബാങ്ക് എംഡി കെ പോൾ തോമസ് കൈമാറി. കോവിഡ് പ്രതിസന്ധി മറികടന്ന് വേഗത്തിൽ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ഈ വായ്പാ പദ്ധതി വഴിയോര കച്ചവടക്കാരെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.