ഐ ഡി ബി ഐ ബാങ്കിൽ ഇലക്‌ട്രോണിക് ഇൻഷുറൻസ് അക്കൗണ്ട്

Posted on: December 18, 2014

IDBI-Bank-branch-big

ഐ ഡി ബി ഐ ബാങ്കിൽ കടലാസ് ഒഴിവാക്കി ഇൻഷുറൻസ് പോളിസികൾ ഡീമാറ്റ് രൂപത്തിലാക്കുന്ന ഇലക്‌ട്രോണിക് ഇൻഷുറൻസ് അക്കൗണ്ടുകൾ ആരംഭിച്ചു. ഇതോടെ ഈ സംവിധാനം നിലവിൽ വരുന്ന ആദ്യത്തെ പൊതുമേഖലാ ബാങ്കായി ഐ ഡി ബി ഐ ബാങ്ക് മാറി.

എൻ എസ് ഡി എൽ ഡാറ്റാബേസ് മാനേജ്‌മെന്റ് ലിമിറ്റഡുമായി സഹകരിച്ചുള്ളതാണ് ഐ ഡി ബി ഐ ബാങ്കിന്റെ ‘ ഇ-ഐഎ സംവിധാനം. ഇതുവഴി ഇടപാടുകാർക്ക് ഇൻഷുറൻസ് പോളിസികൾ ഇലക്‌ട്രോണിക് രൂപത്തിൽ വാങ്ങാനും സൂക്ഷിക്കാനും കഴിയും. നിലവിലുള്ളവ ഈ സംവിധാനത്തിലേക്കു മാറ്റുന്നതുകൂടാതെ ആവശ്യമായ ഭേദഗതികൾ വരുത്താനും അനായാസം സാധ്യമാകും.