യൂണിയന്‍ ബാങ്കിന് 33 പുതിയ റീജനല്‍ ഓഫീസുകള്‍

Posted on: July 3, 2020

കൊച്ചി : ആന്ധ്ര ബാങ്കും കോര്‍പറേഷന്‍ ബാങ്കും കൂടി ലയിച്ചതോടെ ഇടപാടുകാരുടെ ബാഹുല്യം വര്‍ധിച്ച യൂണിയന്‍ ബാങ്കിന് എറണാകുളം റൂറല്‍, കൊല്ലം എന്നിവ ഉള്‍പ്പെടെ 33 പുതിയ റീജനല്‍ ഓഫീസുകള്‍. ആകെ 125 റീജനല്‍ ഓഫീസുകളും 18 സോണല്‍ ഓഫീസുകളുമാണ് രാജ്യത്തുള്ളത്.

രാജ്യത്തെ ഏറ്റവും വലിയ 5-ാമത്തെ പൊതുമേഖലാ ബാങ്ക് എന്ന പദവിയോടെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കാനുള്ള ശ്രമത്തിലാണു ബാങ്കെന്നു മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാജ് കിരണ്‍ റായ്ജി പറഞ്ഞു.