ബാങ്ക് ഓഫ് ബറോഡ ഡിജിറ്റല്‍ ഇടപാട് ചാര്‍ജുകള്‍ ഒഴിവാക്കി

Posted on: March 21, 2020

കൊച്ചി : പൊതുമേഖലയിലെ ബാങ്ക് ഓഫ് ബറോഡ ഡിജിറ്റല്‍ ബാങ്കിംഗ് ചാര്‍ജുകള്‍ ഒഴിവാക്കി. മൂന്നു മാസത്തേക്കാണ് ചാര്‍ജുകള്‍ ഒഴിവാക്കിയത്.

ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെ ഇടപാടുകള്‍ നടത്താന്‍ കൂടുതല്‍ ഉപഭോക്താക്കളെ പര്യാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനായി സ്റ്റേ സെയ്ഫ്, ബാങ്ക് സെയ്ഫ് എന്ന പ്രചാരണ കാമ്പയിനും അവതരിപ്പിച്ചു.

TAGS: Bank Of Baroda |