മിനിമം ബാലന്‍സ് എസ്. ബി. ഐ. ഒഴിവാക്കി

Posted on: March 12, 2020

മുംബൈ : സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ കുറഞ്ഞ നിക്ഷേപപരിധി (മിനിമം ബാലന്‍സ്) എസ്. ബി. ഐ. ഒഴിവാക്കി. എസ്. എം. എസ്. സേവനങ്ങള്‍ക്കുള്ള നിരക്കും പൂര്‍ണമായി ഒഴിവാക്കി. എസ്. ബി. അക്കൗണ്ടുകളിലെ നിക്ഷേപത്തിനുള്ള പലിശ മൂന്നു ശതമാനമായി കുറച്ചു. എം. സി. എല്‍. ആര്‍. അധിഷ്ഠിത വായ്പ പലിശയും സ്ഥിരനിക്ഷേപ പലിശയും കുറച്ചിട്ടുണ്ട്. മാര്‍ച്ച് 10 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലായി. നടപടി ഭവനവായ്പാ പലിശ കുറയ്ക്കാന്‍ സഹായകമാകും. തുടര്‍ച്ചയായി പത്താം തവണയാണ് നിക്കുകള്‍ കുറയുന്നത്.