ആഗോള വ്യാപാര രംഗത്തേക്ക് വാതിൽ തുറന്ന് എക്‌സിം ബാങ്ക് സെമിനാർ

Posted on: January 21, 2020

കൊച്ചി : വികസ്വര രാജ്യങ്ങളുമായുള്ള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ എക്‌സപോർട്ട് – ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ (എകസിം ബാങ്ക്) സെമിനാർ സംഘടിപ്പിച്ചു. ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എക്‌സിം ബാങ്ക് വികസ്വര രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ നിന്ന് വികസന, അടിസ്ഥാന സൗകര്യപദ്ധതികൾ, ഉപകരണങ്ങൾ, ചരക്കുകൾ, സേവനങ്ങൾ എന്നിവ ഇറക്കുമതി ചെയ്യാൻ അവസരമൊരുക്കുന്നു.

വിദേശ ധനകാര്യസ്ഥാപനങ്ങൾ, പ്രാദേശിക വികസന ബാങ്കുകൾ, പരമാധികാര സർക്കാരുകൾ, വിദേശത്തുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയിലേക്ക് എക്‌സിം ബാങ്ക് ലൈൻസ് ഓഫ് ക്രെഡിറ്റ് (എൽ ഒ സി) വ്യാപിപ്പിച്ചിട്ടുണ്ട്. 2019 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലായി 61 രാജ്യങ്ങളുമായി എക്‌സിം ബാങ്ക്
എൽ ഒ സി ഒപ്പുവച്ചിട്ടുണ്ട്. ഇതിൽ 52 ശതമാനം ഏഷ്യൻ രാജ്യങ്ങളിലേക്കും 41 ശതമാനം ആഫ്രിക്കയിലേക്കുമാണ്.

ഈ രാജ്യങ്ങൾക്കും ഇന്ത്യയ്ക്കും പരസ്പര ഗുണപ്രദമായ കയറ്റുമതികൾ നടത്താൻ ഇതു സഹായകമാകും. കരാർ തുകയുടെ 75 ശതമാനമെങ്കിലും ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ഉപയോഗിക്കണം എന്നു നിഷ്‌ക്കർഷിക്കുന്നതിനാൽ ഇന്ത്യൻ വ്യാപാര രംഗത്തിന് ഉണർവേകാൻ ഇടയാകും.

കൊച്ചിയിൽ നടന്ന സെമിനാറിന് വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായ എ. അജയകുമാർ, എക്‌സിം ബാങ്ക് ചീഫ് ജനറൽ മാനേജർ സുദത്ത മണ്ടൽ തുടങ്ങിയവർ നേതൃത്വം നൽകി.

TAGS: Exim Bank |