എക്‌സിം ബാങ്കില്‍ 6000 കോടിയുടെ മൂലധന നിക്ഷേപം

Posted on: January 17, 2019

ന്യൂഡല്‍ഹി : കയറ്റുമതി വായ്പരംഗത്തു പവര്‍ത്തിക്കുന്ന എക്‌സിം ബാങ്കില്‍ 6,000 കോടി രൂപയുടെ മൂലധന നിക്ഷേപത്തിനു കേന്ദ്ര മന്ത്രിസഭയുടെ അനുമതി. കൂടുതല്‍ കയറ്റുമതി പ്രോത്സാഹനം ലക്ഷ്യമിട്ട് ബാങ്കിന്റെ പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കുന്നതിനാണിത്.

അംഗീകൃത മൂലധനം 10,000 കോടി രൂപയില്‍ നിന്ന് 20,000 കോടിയാക്കാനും അനുമതി നല്കി. 6,000 കോടി രൂപയുടെ കടപ്പത്രമിറക്കിയാണു ബാങ്കിന്റെ മൂലധനം വര്‍ദ്ധിപ്പിക്കുക. പൊതുമേഖല ബാങ്കുകള്‍ക്ക് വേണ്ടി പുറപ്പെടുവിക്കുന്ന കടപ്പത്രത്തിന്റെ മാതൃകയാണു പിന്തുടരുക.

ടെക്‌സ്‌റ്റൈല്‍ മേഖലയുടെ വളര്‍ച്ചയ്ക്കു മന്ത്രിസഭ തീരുമാനം വഴിവയ്ക്കുമെന്നാണു പ്രതീക്ഷ. ലെറ്റര്‍ ഓഫ് ക്രെഡിറ്റ്, പ്രത്യേക ധനസഹായ പദ്ധതികള്‍ എന്നിവ കയറ്റുമതി വികസനത്തിനു സഹായമാകുംവിധം പരിഷ്‌കരിക്കാനും ഇതുവഴി കഴിയും.

TAGS: Exim Bank |