ട്രിനിഡാഡ് & ടൊബാഗോ പ്രവര്‍ത്തനങ്ങള്‍ക്കായി ബാങ്ക് ഓഫ് ബറോഡ ഷെയര്‍ പര്‍ച്ചേസ് കരാര്‍ ഒപ്പുവച്ചു

Posted on: December 13, 2019

കൊച്ചി: ഇന്ത്യയിലെ  പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ട്രിനിഡാഡ് & ടൊബാഗോ പ്രവര്‍ത്തനങ്ങള്‍ക്കായി അന്‍സ മെര്‍ച്ചന്റ് ബാങ്ക് ലിമിറ്റഡുമായി ബാങ്ക് ഓഫ് ബറോഡ (ട്രിനിഡാഡ് & ടൊബാഗോ) ലിമിറ്റഡിന്റെ ബിസിനസ് വില്‍പ്പനയ്ക്കായി ഷെയര്‍ പര്‍ച്ചേസ് കരാര്‍ ഒപ്പുവച്ചു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ട്രിനിഡാഡ് & ടൊബാഗോയുടെ ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും കരാര്‍.

ബാങ്ക് ഓഫ് ബറോഡയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള വിദേശ സബ്‌സിഡിയറി ബാങ്ക് ഓഫ് ബറോഡ (ട്രിനിഡാഡ് & ടൊബാഗോ) ലിമിറ്റഡ് 2007 ഒക്ടോബര്‍ 17 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യാന്തര ബിസിനസ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 2017ല്‍ ബാങ്കിന്റെ ബോര്‍ഡ് മീറ്റിങിലാണ് ബിസിനസ് വില്‍പ്പന കരാറിന് അംഗീകാരം നല്‍കിയത്. വിശദമായ പഠനങ്ങള്‍ക്കു ശേഷമാണ് അന്‍സ മെര്‍ച്ചന്റ് ബാങ്കിനെ തെരഞ്ഞെടുത്തത്.

ട്രിനിഡാഡ് & ടൊബാഗോയില്‍ വളരെ ദീര്‍ഘകാലത്തെ വിജയകരമായ ബിസിനസ് പരിചയമുണ്ടെന്നും ഇവിടത്തെ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത തുടര്‍ന്നും ഉണ്ടാകുമെന്നും ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുരളി രാമസ്വാമി പറഞ്ഞു.

TAGS: Bank Of Baroda |