യെസ് ബാങ്ക് 15 ാം വാർഷിക ആഘോഷം ഉപഭോക്താക്കളോടൊപ്പം

Posted on: October 18, 2019

കൊച്ചി: നൂതനമായ ഉപഭോക്തൃ കേന്ദ്രീകൃത പരിപാടികളും പ്രവര്‍ത്തനങ്ങളുമായി യെസ് ബാങ്ക് സ്ഥാപന മികവിന്റെ 15-ാം വാര്‍ഷിക ആഘോഷത്തോടെ ഉല്‍സവ സീസണ് തുടക്കം കുറിച്ചു. ബാങ്കിന്റെ 1100 ബ്രാഞ്ചുകളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഉപഭോക്താക്കളെ ബ്രാഞ്ചിലെ വിനോദ പരിപാടികളിലേക്ക് ക്ഷണിച്ചുകൊണ്ടാണ് കൊച്ചി ബ്രാഞ്ച് 15-ാം വാര്‍ഷികം ആഘോഷിച്ചത്. ക്രെഡെന്‍സര്‍ പ്രൊപ്രൈറ്റര്‍ ജൂഡി വ്‌ളെമിങ്, കോസ്റ്റ്‌ലൈന്‍സ് ഗാരേജസ് (എംജി ഹെക്ടര്‍ ഡീലര്‍) ഡയറക്ടര്‍ ലീന ജോസ്, നവരസ ഫിലിംസ് ഉടമ കെ.എസ്. ശ്രീജിത്, റിട്ട.എന്‍ആര്‍ഐ എന്‍ജിനീയര്‍ ബിന്നി മാത്യു തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.

കഴിഞ്ഞ 15 വര്‍ഷം കൊണ്ട് ഉപഭോക്തൃ കേന്ദ്രീകൃത ബാങ്കായി യെസ് ബാങ്കിനെ മാറ്റാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും മൂല്യമേറിയ ഉപഭോക്താക്കളാണ് ബാങ്കിന്റെ യഥാര്‍ത്ഥ സഹകാരികളെന്നും അവരെ ആദരിക്കുന്നതിനാണ് ഈ ആഘോഷമെന്നും യെസ് ബാങ്ക് ബ്രാഞ്ച്, റീട്ടെയില്‍ ബാങ്കിങ് ഗ്രൂപ്പ് മേധാവിയും സീനിയര്‍ ഗ്രൂപ്പ് പ്രസിഡന്റുമായ രാജന്‍ പെന്റല്‍ പറഞ്ഞു.

TAGS: Yes Bank |