എസ് ബി ഐ സേവിംഗ്‌സ് നിക്ഷേപത്തിന്റെ പലിശ കുറച്ചു

Posted on: July 4, 2019

കണ്ണൂര്‍ : റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതനുസരിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ്  നിക്ഷേപത്തിന്റെ പലിശ കുറച്ചു. നിക്ഷേപത്തുക ഒരു ലക്ഷത്തിലധികമായാല്‍ അധിക തുകയുടെ പലിശ അര ശതമാനം കുറയും.

സേവിംഗ് ബാങ്ക് നിക്ഷേപത്തിനുണ്ടായിരുന്ന നാലുശതമാനം പലിശ മൂന്നരയായി കുറയും. ഒരു ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് മൂന്നരശതമാനം കിട്ടും. എന്നാല്‍ അതിനുമുകളിലുള്ള തുകയ്ക്ക് മൂന്നു ശതമാനമായിരിക്കും പലിശ.