ഒഡീഷയിലെ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് സഹായവുമായി ഐഡിബിഐ ബാങ്ക്

Posted on: May 13, 2019

മുംബൈ: ഫോനി ചുഴലിക്കാറ്റ് ബാധിതരായ ഒഡീഷയിലെ ജനങ്ങള്‍ക്ക് ഐഡിബിഐ ബാങ്കിന്റെ ദുരിതാശ്വാസ സഹായം. ഇതിന്റെ ഭാഗമായി ഒഡീഷയിലെ ഉപഭോക്താക്കളെ വിവിധ പെനാല്‍റ്റികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇഎംഐ അടവിലെ മുടക്കം, കാലതാമസം, ചെക്ക് ബൗണ്‍സ് തുടങ്ങിയവയിലാണ് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ പിഴയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ഭവന, വാഹന, വിദ്യാഭ്യാസ, വ്യക്തിഗത വായ്പകള്‍ക്കെല്ലാം ഇത് ബാധകമാണ്.

ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളിലും ദുരിതങ്ങളിലും ദുഃഖമുണ്ടെന്നും പ്രതിസന്ധിയുടെ ഈ സമയത്ത് ഒഡീഷയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ഐഡിബിഐ ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജി.എം.യാദ്‌വദ്കര്‍ പറഞ്ഞു.

TAGS: IDBI BANK |