എം പാസ് ബുക്കുമായി എസ് ബി ഐ

Posted on: October 24, 2014

SBI-M-bank-big

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈൽ ആപ്ലിക്കേഷനായ സ്റ്റേറ്റ് ബാങ്ക് എനിവേറിൽ എം പാസ് ബുക്ക് സൗകര്യം ഏർപ്പെടുത്തി. ഇതോടെ സേവിംഗ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ട് പാസ് ബുക്കുകൾ സ്മാർട്ട്‌ഫോണുകളിൽ ലഭ്യമാകും. ഒരു വർഷത്തെ ഇടപാടുകളുടെ പൂർണ വിവരങ്ങൾ എം പാസ് ബുക്കിൽ ലഭിക്കും.

ഇപ്പോൾ ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിൽ മാത്രമാണുള്ളതെങ്കിലും വൈകാതെ ഐഒഎസ്, ബ്ലാക്ക്‌ബെറി പ്ലാറ്റ്‌ഫോമുകളും ലഭ്യമാക്കുമെന്ന് എസ് ബി ഐ ചെയർമാൻ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.