ഐഡിബിഐ എക്‌സ്പ്രസ് പുറത്തിറക്കി

Posted on: June 15, 2016

IDBI-Express-Big

കൊച്ചി : ബാങ്ക് ശാഖകളിൽ പോകാതെ സൗകര്യപ്രദമായ രീതിയിൽ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന സൊലൂഷൻ – ഐഡിബിഐ എക്‌സ്പ്രസ്, ഐഡിബിഐ ബാങ്ക് അവതരിപ്പിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി ജയന്ത് സിൻഹയാണ് ഐഡിബിഐ എക്‌സ്പ്രസ് സൊലൂഷൻ പുറത്തിറക്കിയത്.

ജന സുരക്ഷ സ്‌കീം, ആധാർ, റുപേ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ, മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ, സ്റ്റാർട്ട് അപ് ഇന്ത്യ തുടങ്ങിയ സേവനങ്ങളും ഇതുവഴി നടത്താം. കൂടാതെ മറ്റു യൂട്ടിലിറ്റി സേവനങ്ങളും ലഭിക്കും. ബാങ്കിന്റെ എല്ലാ ഇടപാടുകാർക്കും എല്ലാ അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും ലഭിക്കുമെന്ന് ഐഡിബിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കിഷോർ ഖാരത് പറഞ്ഞു.