ഐഡിബിഐ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ തുറന്നു

Posted on: December 2, 2015

IDBI-Bank-Security-Operatio

കൊച്ചി : ഇടപാടുകാർക്ക് ഏറ്റവും സുരക്ഷിത ബാങ്കിംഗ് സേവനം ഉറപ്പാക്കുവാനായി ഐഡിബിഐ ബാങ്ക് നവി മുംബൈയിലെ ബേലാപ്പൂരിൽ സ്വന്തമായി സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ (എസ്ഒസി) തുറന്നു. ബാങ്കിന്റെ ഡറ്റാ സെന്ററായിരിക്കും ഇവിടം.

ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കിഷോർ ഖാരത് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡിഎംഡി ബി കെ ബത്ര, എക്‌സിക്യൂട്ടീവ് ഡയറക്ടർ പൊതുകുചി സീതാറാം, ജനറൽ മാനേജർ എം എ ഖാൻ തുടങ്ങിയരും ബാങ്കിന്റെ മറ്റു ഉയർന്ന ഉദ്യോഗസ്ഥരും ബാങ്കിന്റെ ഐടി സബ്‌സിഡിയറിയായ ഐഡിബിഐ ഇൻടെക് ലിമിറ്റഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഫയർവാൾ, റൗട്ടർ, ആന്റിവൈറസ്, ഫിസിംഗ്/ മാൽവേർ ശ്രമങ്ങൾ തുടങ്ങിയവയെല്ലാം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ബാങ്ക് എസ്ഒസി വഴി നിരീക്ഷിക്കും. സൈബർ ഭീഷണിയെ തകർക്കുകയും ബാങ്കിന്റെ നയങ്ങളും ലക്ഷ്യങ്ങളും പൂർണമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന കമാൻഡ് സെന്ററായാണ് എസ്ഒസി പ്രവർത്തിക്കുക. ഇതുവഴി ബാങ്കിന്റെ ഇടപാടുകാർക്കും സുരക്ഷ ഉറപ്പാക്കുന്നു.