യൂണിയൻ ബാങ്കിന്റെ മണീട് ശാഖ ഉദ്ഘാടനം ചെയ്തു

Posted on: November 15, 2015

Union-Bank-Maneed-Branch-In

കൊച്ചി : യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം ജില്ലയിലെ 74-ാമത് ശാഖ മണീടിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. നെല്ലൈയ്യപ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈ.എം.സി.എ. സൗത്ത് വെസ്റ്റ് ഇന്ത്യ റീജൺ ബോർഡ് മെമ്പർ സൈമൺ ടി. ജോർജ്ജാണ് ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്. മണീടിലെ ആദ്യ ദേശസാൽകൃത ബാങ്ക് ശാഖയാണിത്.

രാജ്യത്തെ എല്ലാ പൗരന്മാർക്കും ബാങ്ക് അക്കൗണ്ട് എന്ന കേന്ദ്ര സർക്കാരിന്റെ ബാങ്കിങ്ങ് നയം പ്രാവർത്തികമാക്കുവാനും, കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമ–വായ്പാ പദ്ധതികൾ പ്രാവർത്തികമാക്കുവാനും ലീഡ് ബാങ്ക് എന്ന നിലയിൽ യൂണിയൻ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. നെല്ലൈയ്യപ്പൻ പറഞ്ഞു.

എടിഎമ്മിന്റെ ഉദ്ഘാടനം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോർജും, ലോക്കറിന്റേത് മണീട് മുൻ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസും നിർവഹിച്ചു. പഞ്ചായത്ത് മെംബർമാരായ വി. ജെ. ജോസഫ്, ശോഭ
ഏലിയാസ്, ബാങ്ക് മുൻ ജീവനക്കാരായ പി. എസ്. ബാലൻ, ആർ. ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ വി. അനിൽകുമാർ സ്വാഗതവും, ബ്രാഞ്ച് മാനേജർ എച്ച്. മഞ്ചുനാഥ് നന്ദിയും പറഞ്ഞു.