സ്ത്രീ ശാക്തീകരണത്തിൽ കേരളം മാത്യക : യൂണിയൻ ബാങ്ക് സിഎംഡി അരുൺ തിവാരി

Posted on: October 14, 2015
പ്രധാൻ മന്ത്രി മുദ്രയോജന രണ്ടാം ഘട്ട വായ്പയുടെ വിതരണോദ്ഘാടനം യൂണിയൻ ബാങ്കിന്റെ പെരുമ്പാവൂർ ശാഖയിൽ ബാങ്ക് സി.എം.ഡി അരുൺ തിവാരി നിർവഹിക്കുന്നു. എറണാകുളം റീജണൽ ഡെപ്യൂട്ടി ജനറൽ മാനേജർ ആർ നല്ലൈയ്യപ്പൻ, ലീഡ് ഡിസ്ട്രിക് മാനേജർ വി. അനിൽകുമാർ, ശാഖ മാനേജർ ഗുരുചരൺ നന്ദഗിരി വെങ്കട്, ഓവർസീസ് ബ്രാഞ്ച് എ.ജി.എം. ആർ മുരളി  എന്നിവർ സമീപം.

കൊച്ചി : സാമ്പത്തികം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ രംഗങ്ങളിലെ കേരളത്തിന്റെ വളർച്ച രാജ്യത്തിന് മാത്യകയാണെന്ന് യൂണിയൻ ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ തിവാരി അഭിപ്രായപ്പെട്ടു. ചെറുകിട സ്വയംതൊഴിൽ സംരംഭകരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രയോജനയുടെ രണ്ടാം ഘട്ട വായ്പയുടെ വിതരണോദ്ഘാടനം ബാങ്കിന്റെ പെരുമ്പാവൂർ ശാഖയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിന് മാത്യകയായ കുടുംബശ്രീയ്ക്ക് ഏറ്റവും കൂടുതൽ ധനസഹായം നൽകിയിട്ടുള്ളത് യൂണിയൻ ബാങ്കാണെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിന്റെ എറണാകുളം റീജണൽ ഡെപ്യൂട്ടി ജനറൽ മാനേജർ ആർ നല്ലൈയ്യപ്പൻ,ലീഡ് ഡിസ്ട്രിക് മാനേജർ വി. അനിൽകുമാർ, ക്രഡിറ്റ് ഡിവിഷൻ ചീഫ് മാനേജർ സി. സതീഷ്, ആർസെറ്റി ഡയറക്ടർ ബിജോയ് നായർ,ശാഖ മാനേജർ ഗുരുചരൺ നന്ദഗിരി വെങ്കട്, ഓവർസീസ് ബ്രാഞ്ച് എ.ജി.എം. ആർ മുരളി എന്നിവർക്കൊപ്പം ബാങ്കിന്റെ ജില്ലയിലെ എല്ലാ ശാഖാ മാനേജർമാരും പങ്കെടുത്തു.