ഐഡിഎഫ്‌സി ബാങ്ക് ഒക്‌ടോബർ ഒന്നു മുതൽ

Posted on: September 29, 2015

IDFC-Bank-Logo-big

കൊച്ചി : ഐഡിഎഫ്‌സി ബാങ്ക് ഒക്‌ടോബർ ഒന്നിനു പ്രവർത്തനം തുടങ്ങും. ഈ വർഷം ജൂലൈയിലാണ് ഐഡിഎഫ്‌സിക്കു ബാങ്ക് തുടങ്ങാൻ അനുമതി ലഭിച്ചത്. ഐഡിഎഫ്‌സി ലിമിറ്റഡിന്റെ വായ്പാ ബിസിനസ് പൂർണമായും ഐഡിഎഫ്‌സി ബാങ്കിന് കൈമാറും. ഐഡിഎഫ്‌സി ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ഡോ. രാജീവ് ലാലിനെ നിയമിച്ചു.

മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനിൽ ബെയ്ജാൽ നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായി ഒമ്പതംഗ ഡയറക്ടർ ബോർഡും രൂപീകരിച്ചു. മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ്, ഐസിആർഐഇആറിൽ ഇൻഫോസിസ് ചെയർ പ്രഫസർ (അഗ്രികൾച്ചർ) അശോക് ഗുലാത്തി, ലോകബാങ്കിന്റെ മുൻ മാനേജിംഗ് ഡയറക്ടർ (ഓപറേഷൻസ്) ഗൗതം കാജി, ഗോൾഡ്മാൻ സാക്‌സ് മുൻ മാനേജിംഗ് ഡയറക്ടർ അജയ് സോന്ധി, സിറ്റി ബാങ്ക് ഇന്ത്യ മുൻ സിഎഫ്ഒ അഭിജിത് സെൻ, സ്വാധാർ മൈക്രോഫിനാൻസ് സ്ഥാപക വീണ മാൻകർ, ഐഡിഎഫ്‌സി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിക്രം ലിമായെ എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ.

TAGS: IDFC Bank |