ഐഡിബിഐ ബാങ്കിന്റെ സൂക്ഷ്മ വ്യവസായ വായ്പ പ്രധാനമന്ത്രി വിതരണം ചെയ്തു

Posted on: September 22, 2015
പ്രധാൻ മന്ത്രി ജൻധൻ യോജന പദ്ധതി പ്രകാരമുളള റുപേ കാർഡ് ഐഡിബിഐ ബാങ്ക് ഗുണഭോക്താക്കൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യുന്നു.  ഐഡിബിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കിഷോർ ഖാരത്, യുപി ഗവർണർ രാം നായിക്, യുപി മന്ത്രി ബൽറാം യാദവ് തുടങ്ങിയവർ സമീപം.

കൊച്ചി : ഐഡിബിഐയുടെ സൂക്ഷ്മ വ്യവസായ വായ്പ അനുസരിച്ചു നല്കിയ 101 ഇ- റിക്ഷ, 501 സൈക്കിൾ റിക്ഷ എന്നിവയുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നിർവഹിച്ചു. ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റായ ഭാരതീയ മൈക്രോ ക്രെഡിറ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.

ചടങ്ങിൽ യുപി ഗവർണർ രാം നായിക്, യുപി മന്ത്രി ബൽറാം യാദവ്, ഐഡിബിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കിഷോർ ഖാരത്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ബി. കെ. ബാത്ര, റീട്ടെയിൽ ബാങ്കിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.കെ.വി. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു. പ്രധാൻ മന്ത്രി ജൻധൻ യോജന പദ്ധതി പ്രകാരമുളള റുപേ കാർഡും പ്രധാനമന്ത്രി ഗുണഭോക്താക്കൾക്കു വിതരണം ചെയ്തു.

TAGS: IDBI BANK |