ഐഡിബിഐ ബാങ്കിൽ പുതിയ ലോൺ ആപ്ലിക്കേഷൻ സംവിധാനം

Posted on: August 7, 2015
ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർമാരായ ബി. കെ. ബാത്ര, എം. ഒ. റെഗോ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ കെ.വി. ശ്രീനിവാസൻ, കെ. പി. നായർ എന്നിവരുടെ സാന്നിധ്യത്തിൽ ഐഡിബിഐ ബാങ്കിന്റെ ലോൺ ആപ്ലിക്കേഷൻ പ്രോസസിംഗ് സിസ്റ്റം പുറത്തിറക്കിയപ്പോൾ.

കൊച്ചി : വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ, ഓട്ടോ വായ്പ തുടങ്ങിയ വായ്പകൾ ശാഖകളിൽ കൈകാര്യം ചെയ്യുവാനായി ഐഡിബിഐ ബാങ്ക് പുതിയ ലോൺ ആപ്‌ളിക്കേഷൻ പ്രോസസിംഗ് സംവിധാനം ആരംഭിച്ചു. വായ്പ അപേക്ഷ സ്വീകരിക്കുന്നതു മുതൽ തുക നല്കുന്നതുവരെയുളള നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

ഓൺലൈനിൽ ഈ വായ്പ ലഭിക്കത്തക്കവിധത്തിൽ ഡിജിറ്റലൈസേഷനും പൂർത്തിയാക്കിയിട്ടുണ്ട്. ഈ സംവിധാനം എത്തുന്നതോടെ അപേക്ഷ നല്കി വായ്പ ലഭിക്കുന്നതിനുളള സമയം ഗണ്യമായി കുറയും. ഇതിനു പുറമേ നിലവിലുളള ഭവനവയാപ്, പ്രോപ്പർട്ടി വായ്പ ചാനലുകൾ അതേപോലെ തന്നെ നിലനിർത്തിയിട്ടുണ്ട്.

TAGS: IDBI BANK |