ഫ്‌ലൈ 91 എയര്‍ലൈന്‍സ് പരീക്ഷണപ്പറക്കല്‍ നടത്തി

Posted on: February 29, 2024

ന്യൂഡല്‍ഹി: തൃശൂര്‍ സ്വദേശി മനോജ് ചാക്കോ നേതൃത്വം നല്‍ക്കുന്ന ഫ്‌ലൈ 91 എയര്‍ലൈന്‍സ് വിമാന കമ്പനിയുടെ ആദ്യ വിമാനം പരീക്ഷണപ്പറക്കല്‍ നടത്തി. പറക്കലിനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിന്റെ അന്തിമഘട്ടമാണിത്.

ഇന്ത്യയുടെ ടെലിഫോണ്‍ കോഡ് ആയ 91 സൂചിപ്പിച്ചാണു കമ്പനിക്കു പേരിട്ടിരിക്കുന്നത്. ചെറു പട്ടണങ്ങള്‍ കോര്‍ത്തിണക്കുന്ന ഉഡാന്‍പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുകയാണു കമ്പനിയുടെലക്ഷ്യം. കേരളത്തിലേക്കടക്കം സര്‍വീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്.

 

TAGS: Fly91 |