വിയറ്റ്‌ജെറ്റിന്റെ 102- മത് വിമാനം എത്തി

Posted on: January 6, 2024

മുംബൈ : വിയറ്റ്‌ജെറ്റിന്റെ കുടുംബത്തിലേക്ക് നൂറ്റി രണ്ടാമത്തെ ഫ്‌ലൈറ്റായി എ321നിയോ എസിഎഫ് 240 കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഈ വിമാനം കഴിഞ്ഞ ദിവസം ഹോ ചി മിന്‍ സിറ്റി ടാണ്‍ സണ്‍ നാറ്റ് അന്തര്‍ദേശീയ വിമാനത്താവളത്തിലിറങ്ങുകയുണ്ടായി. വിയറ്റ്‌ജെറ്റ് കഴിഞ്ഞ വര്‍ഷം ഇടയ്ക്കിടെ പുതിയ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

അത്യാധുനിക എയര്‍ക്രാഫ്റ്റായ എ321 നിയോ എസിഎഫ് 240 എയര്‍ബസ്സില്‍ നിന്നാണ് വിയറ്റ്‌ജെറ്റ് സ്വന്തമാക്കിയത്. വിമാന യാത്ര പരമാവധി സുഖകരമാക്കും വിധം വലിയ സീറ്റും സീറ്റുകള്‍ക്കിടയില്‍ ആവശ്യമായ അകലവും സജ്ജമാക്കിയിട്ടുള്ള പരിഷ്‌കരിച്ച പാസഞ്ചര്‍ ക്യാബിനാണ് ഈ എയര്‍ക്രാഫ്റ്റിന്റേത്.

ഇന്ധന ഉപഭോഗം 20 ശതമാനം വരെയും ശബ്ദം 75 ശതമാനം വരെ കുറയ്ക്കാന്‍ സഹായകമാണ് എ321 നിയോഎയര്‍ക്രാഫ്റ്റ്. അന്തരീക്ഷ മലിനീകരണം 50 ശതമാനം വരെയും കുറയ്ക്കും. നേരത്തെയും വിയറ്റ്‌ജെറ്റ് ഈ എയര്‍ക്രാഫ്റ്റ് വാങ്ങിയിട്ടുണ്ട്. പതുപുത്തന്‍ എ321 നിയോ സ്വന്തമാക്കുന്ന ലോകത്തെ പ്രഥമ എയര്‍ലൈന്‍ എന്ന ഖ്യാതി വിയറ്റ്‌ജെറ്റിനുണ്ട്.

വിയറ്റ്‌നാമിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യ, ആസ്‌ത്രേലിയ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്റ്, സിങ്കപ്പൂര്‍, തായ്വാന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തി വരുന്ന വിയറ്റ്‌ജെറ്റ്, ഉടനെ തന്നെ പുതിയ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചു തുടങ്ങും. ഒരു ദശകത്തിലേറെയായി എയര്‍ലൈന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിയറ്റ്‌ജെറ്റ് നിലവില്‍ 120 കേന്ദ്രങ്ങളിലേക്കായി ദിനംപ്രതി 450 സര്‍വീകളാണ് നടത്തിവരുന്നത്.