ലോസ്ആഞ്ചലസ് എയർപോർട്ടിൽ എമിറേറ്റ്‌സ് ലോഞ്ച്

Posted on: March 20, 2015

Emirates-Los-Angeles-Lounge

ദുബൈ : ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫസ്റ്റ്ക്ലാസ്- ബിസിനസ് ക്ലാസ് യാത്രക്കാർക്കായി എമിറേറ്റ്‌സ് ലോഞ്ച് തുറന്നു. 6.2 മില്യൺ ഡോളർ മുതൽമുടക്കിലാണ് ആഡംബരവും സൗകര്യങ്ങളും ഒത്തുചേർന്ന ലോഞ്ച് പൂർത്തിയാക്കിയിട്ടുള്ളത്.

എമിറേറ്റ്‌സ് സ്‌കൈവാർഡ്‌സിന്റെ പ്ലാറ്റിനം, ഗോൾഡ് അംഗങ്ങൾക്കും ലോഞ്ച് ഉപയോഗിക്കാവുന്നതാണ്. യുഎസിലെ മൂന്നാമത്തെയും ആഗോളതലത്തിൽ 37 മത്തെയും എമിറേറ്റ്‌സ് ലോഞ്ചാണ് ലോസ്ആഞ്ചലസിലേത്.