തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സര്‍വീസുകള്‍

Posted on: November 3, 2023

തിരുവനന്തപുരം : ക്വാലാലംപൂര്‍, ബംഗളൂരു, അബുദാബി എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകളുള്‍പ്പെടെ കഴിഞ്ഞ വേനല്‍ക്കാല ഷെഡ്യൂളിനേക്കാള്‍ 7 ശതമാനം അധിക പ്രതിവാര ഫ്‌ളൈറ്റ് ഓപ്പറേഷനുകളോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ശൈത്യകാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.

ശൈത്യകാല ഷെഡ്യൂള്‍ അടുത്ത മാര്‍ച്ച് 30 വരെ തുടരും. ക്വാലാലംപൂര്‍ പോലുള്ള പുതിയ ലക്ഷ്യ
സ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ക്കും. ബംഗളൂരു, അബുദാബി എന്നിവിടങ്ങളിലേക്കുള്ള അധികസര്‍വീസുകളും പുതിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര സര്‍വീസുകള്‍ 248ല്‍ നിന്ന് 276 ആയി വര്‍ധിക്കും. മലേഷ്യന്‍ എയര്‍ലൈന്‍സും എയര്‍ ഏഷ്യയും ക്വാലാലംപൂരിലേക്ക് സര്‍വീസ് തുടങ്ങും. എയര്‍ അറേബ്യ അവരുടെ രണ്ട് പ്രതിദിന സര്‍വീസുകള്‍ക്കൊപ്പം അബുദാബിയിലേക്ക് ഒരു പ്രതിദിന സര്‍വീസ് കൂടി ചേര്‍ക്കും. ഇത്തിഹാദ് ജനുവരി ഒന്നു മുതല്‍അബുദാബിയിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കും.

അന്താരാഷ്ട്ര പ്രതിവാര എടിഎമ്മുകള്‍-276, ഷാര്‍ജ-56, അബുദാബി-68, മസ്‌കറ്റ്-24, ദുബായ്-28, ദോഹ-22, ബഹ്‌റിന്‍-18, സിംഗപ്പൂര്‍-14, കൊളംബോ-10, കുവൈറ്റ്-10, മാലെ-8, ദമ്മാം-6, ക്വലാലംപൂര്‍ – 12. ആഭ്യന്തര
സര്‍വീസുകള്‍ 352 ആയി വര്‍ധിക്കും. നിലവില്‍ 338 ആണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2 പ്രതിദിന സര്‍വീസുകളും വിസ്താര 3 പ്രതിദിന സര്‍വീസുകളും ബംഗളൂരുവിലേക്ക് ആരംഭിക്കും.