സ്‌കൂട്ടിന്റെ 7900 രൂപ മുതല്‍ കുറഞ്ഞ നിരക്കുകളുമായി ഏറ്റവും വലിയ നെറ്റ്വര്‍ക്ക് സെയില്‍

Posted on: September 14, 2023

തിരുവനന്തപുരം : സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ലോ കോസ്റ്റ് സബ്‌സിഡിയറിയായ സ്‌കൂട്ട് 7900 രൂപ മുതലുള്ള കുറഞ്ഞ നിരക്കുകളുമായി ഏറ്റവും വലിയ നെറ്റ്വര്‍ക്ക് സെയില്‍ പ്രഖ്യാപിച്ചു. 18ന് സെയില്‍ അവസാനിക്കും.

2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലേക്കായി 38 കേന്ദ്രങ്ങളിലേക്കു ബുക്കിംഗ് നടത്താം. തിരുവനന്തപുരത്തു നിന്നുള്ള യാത്രക്കാര്‍ക്ക് 2023 സെപ്റ്റംബര്‍ 19 മുതല്‍ ഡിസംബര്‍ 14വരെയും, 2024 ജനുവരി 8 മുതല്‍ ഏപ്രില്‍ 25 വരെയും, മേയ് 6 മുതല്‍ ഓഗസ്റ്റ് 31, 2024 വരെയുള്ള കാലയളവുകളിലേക്ക് മുന്‍കൂട്ടി ബുക്ക് ചെയാം. യാത്രാ കാലയളവുകളുംമറ്റു നിബന്ധനകളും ഓഫറിന് ബാധകമാണ്.

ഈ സെയിലിലൂടെ ബുക്കിംഗ് നടത്തുന്ന ക്രിസ്ഫ്‌ളയര്‍ അംഗങ്ങള്‍ക്ക് മൈലുകളും നേടാം. സ്‌കൂട്ട് പ്ലസ് അടക്കമുള്ള മറ്റ് സേവനങ്ങള്‍ സ്വീകരിക്കാനുള്ള സൗകര്യങ്ങളും സ്‌കൂട്ട് ലഭ്യമാക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ സ്‌കൂട്ട് വെബ്‌സൈറ്റായ www.flyscoot.com/promotions/in-sep-gotta-scoot ലഭിക്കും.

TAGS: Scoot Airline |